വൈറ്റ് ഗാർഡ് സംഗമം: ഓൺലൈൻ രജിസ്ട്രേഷന് തുടക്കമായി
മക്കരപ്പറമ്പ്: മങ്കട മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഓഗസ്റ്റ് 15 ശനി വൈകുന്നേരം 7 മണിക്ക് കൂട്ടിലങ്ങാടി മൊട്ടമ്മൽ അറഫ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന വൈറ്റ് ഗാർഡ് സംഗമത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷന് തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ: എ.കെ ഷാഹിന മോൾ വൈറ്റ് ഗാർഡ് അംഗം പി.പി ഹാരിസിനെ ചേർത്ത് ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നരിക്കുന്നൻ മുഹമ്മദലി ആദ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി അൻസാർ, ട്രഷറർ കെ.ടി നിസാർ, വൈറ്റ് ഗാർഡ് മണ്ഡലം കോർഡിനേറ്റർ ഇ.സി സാബിർ, മണ്ഡലം ഭാരവാഹികളായ ഹംസത്തലി ചെനങ്ങര, നിയാസ് കുരിക്കൾ, ഫായിസ് തവളേങ്ങൽ, സി.എച്ച് അബ്ബാസ്, ഷിബി പി, സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു.
