പ്രതിഭകളെ അനുമോദിച്ചു
മങ്കട: മങ്കട പഞ്ചായത്ത് റൂറൽ സഹകരണ സംഘത്തിലെ മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, മറൈൻ ജിയോളജിയിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. കാവ്യാ അരവിന്ദിനെയും അനുമോദിച്ചു. റിട്ട. എ.ഇ.ഒ പി. മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി. അരവിന്ദൻ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ കെ. രമേശ്, പി.കെ കുഞ്ഞുമോൻ, എം. ഗണപതി, മുജീബ്, കെ. മനീഷ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സി.ടി ഷറഫുദ്ദീൻ സ്വാഗതവും എം.ടി ധന്യ നന്ദിയും പറഞ്ഞു.
