logo
AD
AD

കോഹിനൂര്‍ - കരിപ്പൂര്‍ എലിവേറ്റഡ് ഹൈവേ: പദ്ധതി നടപടികള്‍ വേഗത്തിലാക്കും

ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ടി.വി. ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം വളരെ സുഗമമാകുകയും മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ഉദ്യോഗസഥര്‍ എന്നിവര്‍ സംബന്ധിച്ചു.


latest News