logo
AD
AD

പെരിന്തൽമണ്ണയിൽ ടി.ബി. രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ടി.ബി. രോഗികൾക്കായുള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തു. മുനിസിപ്പാലിറ്റിയിലെ 21 ഓളം ടി.ബി. രോഗികൾക്കുള്ള പോഷകാഹാര കിറ്റുകൾ മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യയിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പമീലി എൻ.എൻ ഏറ്റുവാങ്ങി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ, പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ഹുസൈന നാസർ, പി.പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ഷരീഫ് തേന്നത്ത്, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് റഫീഖ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, ജില്ലാ ആശുപത്രി എൽ.എസ്. രാജീവ്, ജില്ലാ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ, ഷമീം ഷെൽജർ (ജില്ലാ ആശുപത്രി ക്ലർക്ക്), മുനിസിപ്പാലിറ്റി ക്ലർക്ക് പ്രശാന്ത്, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി പി.ആർ.ഒ. ശാന്തിനി, പെരിന്തൽമണ്ണ എസ്.ടി.എൽ.എസ്. സുജ പി., ടി.ബി.എച്ച്.വി. മുഹ്സിൻ എന്നിവർ പങ്കെടുത്തു.


latest News