ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 10 മുതല്‍
ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 10 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടക്കും. പാലക്കാട് ജില്ലയില്‍ 12 കേന്ദ്രങ്ങളിലായി 1739 പേര്‍ പരീക്ഷ എഴുതും. സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്. 1400 സ്ത്രീകളും 339 പുരുഷന്മാരുമാണ് പരീക്ഷ എഴുതുക. 306 പേര്‍ പട്ടികജാതി വിഭാഗത്തിലും 26 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും 12 പേര്‍ ഭിന്നശേഷിക്കാരുമാണ്. ജനപ്രതിനിധികളും, ആശാ പ്രവര്‍ത്തകരും പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും. ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതുന്ന അരങ്ങാട്ടുപറമ്പിലെ 76 വയസ്സുള്ള കൃഷ്ണന്‍കുട്ടിയാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. 23 വയസ് പ്രായമുള്ള അഞ്ച് പേരാണ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാക്കള്‍. ഒറ്റപ്പാലം ഈസ്റ്റ് ജി.ജി.എച്ച്.എസ്.എസ്, ചിറ്റൂര്‍ ജി.ജി.എച്ച്.എസ്, അഗളി ജി.വി.എച്ച്.എസ്.എസ്, ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസ്, പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ്, പട്ടാമ്പി ഗവ. എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കണ്ണാടി എച്ച്.എസ്.എസ്, കല്ലടി എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ എച്ച്.എസ്.എസ്. ശ്രീകൃഷ്ണപുരം, വട്ടേനാട് ജി.വി.എച്ച്.എസ്.എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങള്‍. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ ജൂലൈ 11ന് ആരംഭിച്ച് ഓഗസ്റ്റ് രണ്ടിനും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ജൂലൈ 10ന് ആരംഭിച്ച് ഓഗസ്റ്റ് ഒന്നിനും സമാപിക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
