logo
AD
AD

മുന്‍ഗണനാ റേഷന്‍കാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡ് (പി.എച്ച്.എച്ച്) ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അര്‍ഹതപ്പെട്ട പരമാവധി കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഉപഭോക്തൃകാര്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ മുന്‍ഗണനേതര വിഭാഗത്തില്‍ (എന്‍.പി.എസ് / എന്‍.പി.എന്‍.എസ്) തുടരുന്നതുമായ അര്‍ഹരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 17. അര്‍ഹരായ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യമായ രേഖകള്‍ അല്ലെങ്കില്‍ നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അല്ലെങ്കില്‍ സിറ്റിസണ്‍ ലോഗിന്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2244397


Latest News

latest News