'ഓറഞ്ച് ദി വേള്‍ഡ് ക്യാംപയിന്‍' മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു
മലപ്പുറം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിനിന്റെ ഭാഗമായി മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു. 'യുനൈറ്റഡ് ടു എന്‍ഡ് ഡിജിറ്റല്‍ വയലന്‍സ് എഗൈന്‍സ്റ്റ് ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ്'എന്ന തീമിനെ ആസ്പദമാക്കി സംഘടിപ്പിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടര്‍ ബംഗ്ലാവില്‍ നിന്നാരംഭിച്ച് പൊലിസ് സ്റ്റേഷന്‍ വഴി കളക്ടറേറ്റ് പരിസരത്ത് മാരത്തോണ്‍ സമാപിച്ചു.
ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ഗോപകുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രണ്ട്സ് കോട്ടക്കുന്ന്, ഷാജു റോഡ് റസിഡെന്‍സ് അസോസിയേഷന്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം, വൈ.എം.സി.എ തുടങ്ങിയ ക്ലബ്ബുകളിലെ ഭാരവാഹികള്‍, വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
