logo
AD
AD

നാടുകടത്തിയ പ്രതി തിരൂരിൽ കഞ്ചാവുമായി പിടിയിൽ

തിരൂർ: ക്രിമിനൽ കേസുകളിലും ലഹരിക്കേസുകളിലും പ്രതിയായ കാപ്പ ലിസ്റ്റിലുൾപ്പെട്ട യുവാവ് കഞ്ചാവുമായി തിരൂർ പോലീസിന്റെ പിടിയിലായി. തിരൂർ മാസ്റ്റർപ്പടി പാറപ്പുറത്ത് ഷിഹാബ് (43) ആണ് അറസ്റ്റിലായത്. തൃശൂർ മേഖല ഡിഐജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം ഇയാളെ മലപ്പുറം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. നാടുകടത്തൽ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ അതിക്രമിച്ചു കയറിയ പ്രതി, തിരൂർ ബസ് സ്റ്റാൻഡ് മാർക്കറ്റ് റോഡ് പരിസരത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

Latest News

latest News