തൃശൂരില്‍ പെണ്‍സുഹൃത്തിന്‍റെ വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു
തൃശൂര്‍: തൃശൂരില്‍ പെണ്‍സുഹൃത്തിന്‍റെ വീടിനു മുന്നിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി അർജുൻ ലാലാണ് ജീവനൊടുക്കിയത്. കുട്ടനല്ലൂർ ആണ് സംഭവം. ഇന്നലെ രാത്രി പെൺകുട്ടിയുടെ വീടിന് മുൻപിലെത്തിയ അർജുൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു . സ്കൂൾ പഠനകാലത്ത് സഹപാഠികൾ ആയിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച ആൺകുട്ടിയും.