മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
പെരിന്തൽമണ്ണ മർച്ചന്റ്സ് യുത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഹെൽത്ത് കാർഡ് ലഭ്യമാക്കാനുള്ള മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ക്യാമ്പ് കെ.വി.വി.ഇ.എസ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യുസുഫ് രാമപുരം ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് പ്രസിഡന്റ് കാജാ മുഹ്യിദ്ദിൻ അധ്യക്ഷത വഹിച്ചു. യൂത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം കാരയിൽ, ട്രഷറർ ഇബ്രാഹിം ഫിറോസ്, ജില്ലാ യുത്ത് സെക്രട്ടറി പി. ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.അസോസിയേഷൻ ട്രഷറർ ലത്തീഫ് ടാലന്റ്, സെക്രട്ടറി പി. പി സൈതലവി,ഗഫൂർ വള്ളൂരാൻ, ഷൈജൽ, ഡോ. മുക്തർ മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.