logo
AD
AD

വർക്കലയിൽ വീടിന് പുറത്താക്കിയ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മക്കൾക്ക് ഉത്തരവ്

തിരുവനന്തപുരം: വർക്കലയിൽ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മക്കൾക്ക് ഉത്തരവ്. ഇറക്കി വിട്ട അയിരൂരിലെ വീട്ടിൽ താമസം ഉറപ്പാക്കണമെന്ന് സബ് കലക്ടർ ഓ.വി ആൽഫ്രഡ് ഉത്തരവിട്ടു. ചിലവിനായി പ്രതിമാസം 10000 രൂപ നൽകണമെന്ന് കലക്ടർ നിർദേശം നൽകി. ചികിത്സ ആവശ്യമായി വന്നാൽ അതും മക്കൾ ഉറപ്പാക്കണം എന്ന് ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചത്. അയിരൂർ സ്വദേശികളായ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകൾ സിജി (39) വീടിന് പുറത്താക്കിയത്.

latest News