സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി
പെരിന്തൽമണ്ണ പാതായ്ക്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ, മരണപ്പെട്ട പച്ചീരി നഫീസ സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്ത് ആധുനിക സംവിധാനത്തോടു കൂടെ രണ്ട് നിലകളിലായി പൂർത്തീകരിക്കാൻ പോകുന്ന ലീഗ് ഓഫീസിന്റെ പ്രവർത്തന പൂർത്തീകരണ ആവശ്യാർത്ഥം മുസ്ലിം ലീഗ് കമ്മിറ്റി നടപ്പാക്കുന്ന സമ്മാന കൂപ്പൺ എം.പി ഇ. ടി മുഹമ്മദ് ബഷീർ തൊണ്ണംതൊടി അഷ്റഫിന് ആദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ പച്ചീരി ജലാൽ, STU സംസ്ഥാന സെക്രട്ടറി സി. അബ്ദുൽ നാസർ, നിയോജകമണ്ഡലം മുസ്‌ലിംലീഗ് ജോയിൻ സെക്രട്ടറി തെക്കത്ത് ഉസ്മാൻ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മേലേതിൽ മുസ്തഫ, ട്രഷറർ താണിയൻ അസീസ്, താണിയൻ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.