logo
AD
AD

അങ്ങാടിപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കെട്ടിടം തകർന്നു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

അങ്ങാടിപ്പുറം-കോട്ടക്കൽ റോഡിലെ വൈലോങ്ങരയിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

പാങ്ങ് സ്വദേശി തൈരനിൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. വൈലോങ്ങര ലിബർട്ടി ക്ലബ് ആൻഡ് ലൈബ്രറിയും രണ്ട് കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കരിങ്കല്ലത്താണി സ്വദേശികളായ നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Latest News

latest News