എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-ന്, പ്ലസ് ടു പരീക്ഷാഫലം 22-ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം മെയ് 22-നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മേയ് അവസാനത്തോട് കൂടി അതിന്റെ ഫലവും പ്രഖ്യാപിക്കും. അതിനുശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണവും തുടങ്ങും. ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം മേയ് 22 നാണ്. ഒന്നാം വർഷ പരീക്ഷാഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും.
