logo
AD
AD

വെട്ടിച്ചിറ ടോൾപ്ലാസയിലെ ടോയ്‌ലറ്റുകൾ അടച്ചുപൂട്ടി ആതവനാട് പഞ്ചായത്ത്

വെട്ടിച്ചിറ ടോൾപ്ലാസയോട് ചേർന്ന് പ്രവർത്തിക്കുന്ന ടോയ്‌ലറ്റുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം തോടുകളിലേക്കും പൊതുസ്ഥലത്തേക്കും ശാസ്ത്രീയമല്ലാത്ത രീതിയിൽ ഒഴുക്കിവിടുന്നതിനെതിരെ ആതവനാട് പഞ്ചായത്ത് കർശന നടപടി സ്വീകരിച്ചു. പഞ്ചായത്ത് നൽകിയ നോട്ടീസ് കാലാവധി അവസാനിച്ചിട്ടും മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങൾ ഒരുക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച ടോയ്‌ലറ്റുകൾ അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു.

നിർമ്മാണ കമ്പനിയായ കെ.എൻ.ആർ.സി. (KNRC), എൻ.എച്ച്.എ.ഐ. (NHAI) അധികൃതർ എന്നിവരുമായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് മെമ്പർമാർ എന്നിവർ ഇന്ന് ചർച്ച നടത്തിയിരുന്നു. എന്നാൽ, നിലവിലെ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ശാസ്ത്രീയവും വ്യക്തവുമായ പരിഹാരം നിർദ്ദേശിക്കാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. പ്രദേശവാസികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ടോയ്‌ലറ്റുകൾ ഉടനടി അടച്ചുപൂട്ടാൻ പഞ്ചായത്ത് തീരുമാനമെടുത്തത്.

Latest News

latest News