കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി കൈപ്പുള്ളി ജംഷീർ (38) ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. ഭാര്യ: ഷംന.
