തണ്ണീർ പന്തലൊരുക്കി കൊപ്പം സർവ്വീസ് സഹകരണ ബാങ്ക്
പട്ടാമ്പി: കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തണ്ണീർ പന്തലൊരുക്കി കൊപ്പം സർവ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ കൊപ്പം, ചുണ്ടമ്പറ്റ, വിളയൂർ സെന്റർ, കൂരാച്ചിപ്പടി, നടുവട്ടം, തിരുവേഗപ്പുറ ശാഖകളിലാണ് തണ്ണീർ പന്തൽ ഒരുക്കിയത്. കൊപ്പം ബാങ്കിന് സമീപം ഒരുക്കിയ തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ് എൻ.പി രാമദാസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ഇ.ഡി സ്മിത അധ്യക്ഷയായി. ഡയറക്ടർമാരായ ടി.പി ഗോപാലകൃഷ്ണൻ, പി ഹരിദാസ്, ബ്രാഞ്ച് മാനേജർ ടി ബാബുരാജ് എന്നിവർ സംസാരിച്ചു.
