logo
AD
AD

ചെർപ്പുളശ്ശേരി നഗരസഭയിലെ അനധികൃത ക്വാറികൾ അടച്ചുപൂട്ടും; പുതിയ ക്വാറികൾക്ക് അനുമതിയില്ല

ചെർപ്പുളശ്ശേരി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ അടച്ചു പൂട്ടാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കൂടാതെ പുതിയ ക്വാറികൾക്ക് അനുമതി നൽകേണ്ടെന്നും യോഗത്തിൽ തീരുമാനമെടുത്തു.

10 അജണ്ടകളാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തത്. 31-ാം വാർഡിൽ ചന്ദ്രപറമ്പ് എന്ന സ്ഥലത്ത് പുതിയ കരിങ്കൽ ക്വാറി തുടങ്ങുന്നതിനായി അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ കൗൺസിയോഗം ചർച്ച ചെയ്തു. എന്നാൽ ഭരണപക്ഷങ്ങളും പ്രതിപക്ഷ അംഗങ്ങളും ഈ അപേക്ഷയെ എതിർത്തു. നഗരസഭ പരിധിയിൽ നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ കൊണ്ടുതന്നെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഇനി ഒരു പുതിയ ക്വാറി കൂടി അനുവദിക്കാൻ സാധിക്കില്ലെന്നും നഗരസഭ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

ഇതിന് മറുപടിയായാണ് നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ പുതിയ ക്വാറി അനുവദിക്കാൻ സാധിക്കില്ലെന്നും ഇതിനുവേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്നും കൗൺസിൽ യോഗത്തെ അറിയിച്ചത്. കൂടാതെ നഗരസഭയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തി അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Latest News

latest News