logo
AD
AD

ജെസിഐ പൊന്നാനി അവാർഡുകൾ ഏറ്റുവാങ്ങി

ജെസിഐ ഇന്ത്യ സോൺ 28, റിഡ്ജസ് ഇൻ ഹോട്ടൽ കോട്ടക്കലിൽ നടത്തിയ റിവ്യൂ ടു റിയാക്ട് (R2R) പ്രോഗ്രാമിൽ ജെസിഐ പൊന്നാനി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രവർത്തകർ ഏറ്റുവാങ്ങി. ⁣ ⁣ ജനുവരി മുതൽ ജൂൺ വരെയുള്ള ജെസിഐ പ്രോജക്ടുകൾ വിലയിരുത്തുന്നതിനും ജൂലൈ മുതൽ ഡിസംബർ വരെ വരാനിരിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച R2R പരിപാടിയിൽ ജെ സി ഐ പൊന്നാനിയുടെ മികച്ച സംഭാവനകൾക്കും സംരംഭങ്ങൾക്കും 24 ലധികം അവാർഡുകൾ നൽകി ആദരിച്ചു.⁣ ⁣ വ്യക്തി വികസനം, സാമൂഹ്യ വികസനം, ബിസിനസ്സ്, അന്തർദേശീയ പരിപാടികൾ എന്നീ തലങ്ങളിൽ ജെസിഐ പൊന്നാനി നേടിയ പുരസ്കാരങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു.⁣ ⁣ നിർധന വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രി വിതരണം, കർമ്മ റോഡിൽ ഒരുമാസകാലം നീണ്ടുനിന്ന ബിസിനസ് ആൻഡ് എൻ്റർടൈൻമെൻ്റ് എക്‌സ്‌പോ, സ്കൂൾ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം, JCI ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്റ് വിസിറ്റ് ഹോസ്റ്റിങ്, 100% എഫിഷ്യൻസിയിൽ ഒന്നാം സ്ഥാനം, സൈലൻ്റ് സ്റ്റാർ അവാർഡ് വിതരണം, ജല സംരക്ഷണ ബോധവൽക്കരണ പരിപാടി, ഇംപാക്റ്റ് 2030 യിൽ എല്ലാ പ്രോഗ്രാമുകളും നടതിയതിനുള്ള പ്രത്യേക അംഗീകാരം, നാലാമത്തെ ഏറ്റവും വലിയ ജൂനിയർ ജെ സി വിംഗ്, ജെസി കിഡ്സ് കോൺക്ലേവ്, ലീഡർ ട്രെയിനിംഗ് സീരീസ്, IPP JCI സെൻ. സുബാഷ് നായർക്ക് 7 AM മോണിംഗ് ഡ്രൈവ് സപ്പോർട്ട്, ഏറ്റവും കൂടുതൽ ട്രെയിനിങ് എടുത്തതിനുള്ള അവാർഡ്, കോളേജ് വിദ്യാർത്ഥികൾക്കുള്ള 12 ജോഷ് പരിശീലന പരിപാടി, 2 എഫക്റ്റീവ് പബ്ലിക് സ്പീക്കിംഗ് പരിശീലന പരിപാടികൾ, ദേശീയ പരിശീലന ദിന ആചരണം., ലേഡി ജെസി പ്രോഗ്രാമുകളായ ആർത്തവ ശുചിത്വം, പിങ്കത്തോൺ, വനിതാ ദിനാഘോഷം, ആക്ഷൻ ഫ്രെയിംവർക്ക് പരിശീലനം, മൾട്ടി LO പരിശീലനം, പ്രതിമാസ റിപ്പോർട്ട് ഫോർമാറ്റ് (MRF) മികച്ച റിപ്പോർട്ട്, 2 മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും ഹെൽത്ത് ക്യാമ്പും, റിപ്പബ്ലിക് ദിനാഘോഷം, ഇംപാക്ട് LOM⁣ ⁣ ഈ നേട്ടങ്ങളിലേക്ക് നയിച്ച അശ്രാന്ത പരിശ്രമത്തിനും അർപ്പണബോധത്തിനും പ്രസിഡണ്ട് JFM ഖലീൽ റഹ്മാൻ എല്ലാ അംഗങ്ങൾക്കും സഹകാരികൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.⁣ ⁣ "ഈ അവാർഡുകൾ നമ്മുടെ ടീമിൻ്റെ പ്രതിബദ്ധതയുടെയും അഭിനിവേശത്തിൻ്റെയും തെളിവാണ് എന്നും, ഈ നേട്ടത്തിൽ വളരെയധികം അഭിമാനിക്കുന്നുഎന്നും ഈ സേവനത്തിൻ്റെയും മികവിൻ്റെയും ദൗത്യം തുടരാൻ ഇനിയും ആഗ്രഹിക്കുന്നു എന്നും JFM ഖലീൽ റഹ്മാൻ പറഞ്ഞു.

Latest News

latest News