logo
AD
AD

കുടുംബശ്രീ കലാജാഥ പര്യടനം ആരംഭിച്ചു

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന ‘ധീരം’ സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് തുടക്കമായി. കുടുംബശ്രീയുടെ 'രംഗശ്രീ' കലാ ടീമിന്റെ നേതൃത്വത്തില്‍ മോഡല്‍ സിഡിഎസ്സുകള്‍ കേന്ദ്രീകരിച്ചാണ് കലാജാഥ നടക്കുന്നത്. കലാജാഥ പര്യടനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആനക്കയത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റഷീദ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നജീറ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബിരാജ്, ധീരം കരാട്ടേ പരിശീലകര്‍, സ്‌നേഹിത പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ദിവസം ആനക്കയം, എടവണ്ണ, അമരമ്പലം ഗ്രാമപഞ്ചായത്തുകളിലാണ് കലാജാഥ പര്യടനം നടത്തിയത്. രണ്ടാം ദിവസം പുഴക്കാട്ടിരി, ആതവനാട്, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.

latest News