ഗതാഗതം നിരോധിച്ചു
തരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കഴനി- പഴമ്പാലക്കോട് റോഡില്‍ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ അത്തിപ്പൊറ്റ പാലം മുതല്‍ തരൂര്‍ പള്ളി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ജനുവരി 27 വരെയാണ് നിരോധനം. ഒറ്റപ്പാലം, തിരുവില്വാമല ഭാഗത്ത് നിന്ന് ആലത്തൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തരൂര്‍ പള്ളി - കുരുത്തിക്കോട് പാലം - തോണിക്കടവ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
