ആലത്തൂര്‍ ബ്ലോക്ക് തല ഹരിത ക്വിസ് സംഘടിപ്പിച്ചു
ഹരിതകേരളം മിഷന്റെ 'ദേശീയ പരിസ്ഥിതി സംഗമം-2026'-ന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല ഹരിതക്വിസ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ദര്‍ശന ഒന്നാം സ്ഥാനവും, കാവശ്ശേരിയിലെ പ്രമീള രണ്ടാം സ്ഥാനവും, എരുമയൂരിലെ ഗീത മൂന്നാം സ്ഥാനവും നേടി.
ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ. വീരാസാഹിബ് വിഷയാവതരണവും മത്സരങ്ങളും നിയന്ത്രിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങള്‍ക്ക് പുതിയങ്കം ജി.യു.പി.എസ്. ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. യു.പി. വിഭാഗത്തില്‍ വൈഗ അനീഷ് (മഞ്ഞപ്ര പി.കെ. എച്ച്.എസ്.എസ്.), വി.ആര്‍. വൈഭവ് (പുതിയങ്കം ജി.യു.പി.എസ്.) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മഞ്ഞപ്ര പി.കെ. എച്ച്.എസ്.എസിലെ സി.എം. ഷീന ഒന്നാം സ്ഥാനവും പന്തലാമ്പാടം എം.എം. എച്ച്.എസ്.എസിലെ അദ്വൈത് മാധവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക വിതരണം ചെയ്തു. ജോയിന്റ് ബി.ഡി.ഒ എസ്. രഗീഷ്, ബ്ലോക്ക് സെക്രട്ടറി ഇ.വി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
