logo
AD
AD

എസ്.ഐ.ആർ: സ്പെഷ്യൽ റോള്‍ ഒബ്സര്‍വര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ റോള്‍ ഒബ്സര്‍വര്‍ ഐശ്വര്യ സിങ് പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മാധവിക്കുട്ടിയുമായി ചര്‍ച്ച നടത്തി. തീവ്ര വോട്ടര്‍ പട്ടിക സംബന്ധിച്ച അവലോകനത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും അവര്‍ ചര്‍ച്ച നടത്തി.

സമയബന്ധിതമായും കുറ്റമറ്റ രീതിയിലുമാണ് ജില്ലയില്‍ എസ്.ഐ.ആര്‍ പൂര്‍ത്തീകരണം നടത്തിയതെന്ന് ഐശ്വര്യസിങ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം മാതൃകാപരമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇലക്ട്‌റല്‍ റെജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുമായി സ്പെഷ്യല്‍ റോള്‍ ഒബ്സെര്‍വര്‍ ചര്‍ച്ച നടത്തുകയും, പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

Latest News

latest News