logo
AD
AD

മലപ്പുറത്ത് എസ്.ഐ.ആർ പ്രവർത്തനങ്ങൾ വിലയിരുത്തി സ്പെഷ്യൽ റോൾ ഒബ്‌സെർവർ

മലപ്പുറം: ജില്ലയിലെ എസ്.ഐ.ആർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച സ്പെഷ്യൽ റോൾ ഒബ്‌സെർവർ ഐശ്വര്യ സിംഗ് ഐ.എ.എസ് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ, സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഇലക്ട്‌റൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തുകയും നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് പുറമെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ഐശ്വര്യ സിംഗ് ചർച്ച നടത്തി. എസ്.ഐ.ആർ സംബന്ധിച്ച രാഷ്ട്രീയ പാർട്ടികളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അവർ നേരിട്ട് കേട്ടറിഞ്ഞു. പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സ്പെഷ്യൽ ഒബ്‌സെർവറുടെ സന്ദർശനം.

Latest News

latest News