നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത ക്വിസ് സംഘടിപ്പിച്ചു
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും ഹരിത ക്വിസ് സംഘടിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നാരായണന്‍ ഹരിത ക്വിസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍. ശാന്തകുമാരന്‍ മാസ്റ്റര്‍ ക്വിസ് പ്രോഗ്രാം നയിച്ചു. 58 വിദ്യാര്‍ത്ഥികളും 27 ഹരിത കര്‍മസേനക്കാരും ഹരിത ക്വിസ് മത്സരത്തില്‍ പങ്കെടുത്തു.
യു.പി. തലത്തില്‍ എ. എം മുദിത മോഹന്‍, എ. ആയിഷ ഫാത്തിമ എന്നിവരും ഹൈസ്‌കൂള്‍ തലത്തില്‍ ബി. മയൂഖ, പി.ആര്‍ ദക്ഷ് റാം എന്നിവരും ഹരിത കര്‍മസേന തലത്തില്‍ സി. ദിവ്യ, കെ. പ്രീത, ആര്‍. സുലോചന എന്നിവരും വിജയികളായി. വിജയികള്‍ക്കുള്ള സമ്മാനദാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുധ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എസ്.വി പ്രേംദാസ്, ഹരിത സ്ഥാപന പ്രതിനിധി എം. അരുണ്‍, തീമാറ്റിക് എക്സ്പേര്‍ട്ട് എം. അശ്വതി, ടി.എസ് ജിഷ്ണു, പി. പ്രമദ, എം. സിഗ്മ എന്നിവര്‍ പങ്കെടുത്തു.
