ഉല്ലാസ് പദ്ധതി: പാലക്കാട് ജില്ലയില്‍ 4176 പേര്‍ സാക്ഷരതാ പരീക്ഷ എഴുതും
സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 4176 പേര്‍ സാക്ഷരതാ പരീക്ഷ എഴുതും. 345 പുരുഷന്‍മാരും 3831 സ്ത്രീകളുമാണ് പരീക്ഷ എഴുതുന്നത്. എസ്.സി വിഭാഗത്തില്‍ 1002 പേരും എസ്.ടി വിഭാഗത്തില്‍ 416 പേരുമാണുള്ളത്. ജനുവരി 25 ന് നടത്തുന്ന മികവുത്സവ പരീക്ഷയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ചോദ്യപേപ്പറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി നിര്‍വഹിച്ചു. 301 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ജില്ലയില്‍ കൊല്ലങ്കോട് ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. മികവുത്സവ വിജയികള്‍ക്ക് നാലാം തരം തുല്യത കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍സ നടത്താന്‍ അവസരം നല്‍കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
