logo
AD
AD

സ്ത്രീരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പിരായിരി ഗ്രാമപഞ്ചായത്തിന്റെയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുടെയും സീതാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷുഗര്‍, കൊളസ്‌ട്രോള്‍, തൈറോയ്ഡ്, ആര്‍.എ ഫാക്ടര്‍, കാല്‍സ്യം, യൂറിക് ആസിഡ്, ഹീമോഗ്ലോബിന്‍, വിറ്റാമിന്‍ ഡി, ക്രിയാറ്റിന്‍ എന്നിവയ്ക്കുള്ള രക്ത പരിശോധനയും മരുന്ന് വിതരണവും നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പിരായിരി ഹോമിയോ മെഡിക്കല്‍ ഓഫീസറും സീതാലയം കണ്‍വീനറുമായ വി.ജി ദീപ്തി സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച് ബോധവത്കരണം നല്‍കി. സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഹബീബ പദ്ധതി വിശദമാക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റെബീന, സുഗുണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാജാഹുസൈന്‍, ഇബ്രാഹിം, ഷമീര്‍, ഹോമിയോ ഡിസ്പെന്‍സറി ഫാര്‍മസിസ്റ്റ് അനുജ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

latest News