logo
AD
AD

മൂഷികം: ബോധവൽക്കരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി

പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൻ്റെ നേതൃത്വത്തിൽ എലിപ്പനി രോഗ നിയന്ത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള 'മൂഷികം' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. ആരോഗ്യ സംരക്ഷണത്തിന് ബോധവത്ക്കരണത്തിന്റെ പ്രാധാന്യവും കേരളം ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ തയ്യാറാക്കിയ ക്യാമ്പയിൻ ലോഗോയും ബോധവൽക്കരണ പോസ്റ്ററുകളും കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ ശാന്തയ്ക്ക് വേദിയിൽ വെച്ച് എംഎൽഎ കൈമാറി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കൃഷ്ണൻകുട്ടി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ബി രാജു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. റോഷ് ടി വി മുഖ്യപ്രഭാഷണം നടത്തി.

കൃഷിവകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് , ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. നെൽ കർഷകർ ക്ഷീരകർഷകർ ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്കായാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. എലിപ്പനി രോഗബാധയെ കുറിച്ച് കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രം എപ്പിഡമിയോളജിസ്റ്റ് ഡോ. എം ശ്രീജ , ജന്തുജന്യ രോഗങ്ങളെ കുറിച്ച് കൊടുമ്പ് വെറ്ററിനറി ഡിസ്പൻസറിയിലെ ഡോ. ശ്രുതി രവി എന്നിവർ ക്ലാസ്സെടുത്തു.

കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ആർ കുമാരൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി രതീഷ് , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യാ കരുണാകരൻ, കൊടുമ്പ് പഞ്ചായത്ത് കൃഷി ഓഫീസർ ടി.സജ്ന, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ് സയന, ടെക്നിക്കൽ അസിസ്റ്റൻറ് സി എം രാധാകൃഷ്ണൻ , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ അജി ആനന്ദ്, കൊടുമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെയും പുൽപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 150 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

latest News