logo
AD
AD

ട്രെയിനുകൾക്ക് പള്ളിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണം: ജന ജാഗ്രത സമിതി

ജൂലൈ രണ്ടു മുതൽ സർവീസ് ആരംഭിക്കുന്ന ഷൊർണൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ സ്പെഷ്യൽ ട്രെയിനുകൾക്ക് പള്ളിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പള്ളിപ്പുറം ജന ജാഗ്രത സമിതി ആവശ്യപ്പെട്ടു.

രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള തൃത്താല നിയോജക മണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷനായ പള്ളിപ്പുറത്ത് പുതുതായി സർവീസ് ആരംഭിക്കുന്ന 06031, 06032, സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്കും, പൊന്നാനി ലോകസഭാ മെമ്പർ അബ്ദുൽ സമദ് സമദാനിക്കും പള്ളിപ്പുറം ജന ജാഗ്രത സമിതി നിവേദനങ്ങൾ സമർപ്പിച്ചു.

യോഗത്തിൽ സെക്രട്ടറി എം. ആരിഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് രാജഗോപാൽ അധ്യക്ഷത വഹിച്ചു കെ. രാജഗോപാൽ, സി. രാമചന്ദ്രൻ, ആബിദലി, ഹംസ കരിയന്നൂർ, സതീഷ്, ശശികുമാർ, മിസബ്, അനിൽ തുടങ്ങിയവർ സംസാരിച്ചു.

Latest News

latest News