logo
AD
AD

പരുതൂർ ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

പരുതൂർ: പരുതൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ വിജയകുമാർ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി അലി ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. നെൽകർഷകർക്കുള്ള നെൽവിത്ത്, കുമ്മായം, തെങ്ങിൻ തൈകൾ, കൂടാതെ 'ചോരക്കൊരു ചീര' പദ്ധതിയുടെ ഭാഗമായി ചീരവിത്തുകൾ എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. കൃഷി ഓഫീസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് അലി, രമണി, മറ്റു വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, വിവിധതരം ചെടികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തോടൊപ്പം, ബഡ്സ് സ്കൂൾ കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഞാറ്റുവേല ചന്തയുടെ ഭാഗമായി നടന്നു.


latest News