പുത്തനത്താണിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പുത്തനത്താണി: വില്പനയ്ക്കായി കാറിൽ എത്തിച്ച 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലിങ്ങൽ സ്വദേശി അത്തിക്കപ്പറമ്പിൽ ഹാഷിം (27) എന്നയാളെയാണ് തിരൂർ, താനൂർ ഡാൻസാഫ് ടീമും കല്പകഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്. കല്പകഞ്ചേരി എസ്.ഐ. മൻസൂർ, അഡീഷണൽ എസ്.ഐ. പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ ഹാഷിമിനെതിരെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
