അതിഥി തൊഴിലാളികൾക്കായി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു
മമ്പാട്: മമ്പാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പും 'രക്ഷക്' ഹെൽത്ത് കാർഡ് വിതരണവും നടത്തി. വാർഡ് മെമ്പർ മുബീന ചോലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഷിജി ക്യാമ്പിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ (ജെ.എച്ച്.ഐ അംജദ്, ഗോപിക, ജി.ജി. ഉദയൻ എന്നിവരും ആശാ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.
