logo
AD
AD

വായനാദിന മാസാചരണത്തിന് സമാപനം

പാലക്കാട്: ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല സമാപനവും സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും കെ. പ്രേമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജീവിതത്തില്‍ ഉടനീളം പ്രായോഗികമായി നടപ്പിലാക്കാനുള്ള ശക്തമായ ആയുധമാണ് വായനയെന്ന് എം.എല്‍.എ പറഞ്ഞു. സർഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം വായന വ്യക്തിത്വ വികസനവും സാധ്യമാക്കും. വായന ശീലമാക്കുന്നതോടൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികൾ അണിനിരക്കണമെന്നും എം.എല്‍.എ പറഞ്ഞു. പാലക്കാട് സൗഹൃദം ദേശീയ വേദി അവതരിപ്പിക്കുന്ന 'വായിച്ചു വളരുക' നാടകത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമന്റോയും എം എല്‍ എ ചടങ്ങില്‍ വിതരണം ചെയ്തു. റീല്‍സ് മത്സരത്തില്‍ അട്ടപ്പാടി എ പി ജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലെ സിനുമോള്‍, അനൂപ് എന്നിവർക്കാണ് ഒന്നാം സ്ഥാനം. കരിമ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആര്യ നന്ദ, നിദ, നേഹ ഫാത്തിമ,ആദിത്യന്‍, തേജശ്രീ എന്നിവര്‍ ചേര്‍ന്നൊരുക്കിയ റീലിനാണ് രണ്ടാം സ്ഥാനം. നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം അധ്യക്ഷയായി. ഐ.പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍, കവയിത്രിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ രചന കെ. കൃഷ്ണന്‍കുട്ടി, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ്. നാരായണന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ റീഡിംഗ് മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. സാജിത, നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്‍ചാര്‍ജ് ആര്യ മേനോന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


latest News