logo
AD
AD

വി.എസ് ദിനാചരണം സംഘടിപ്പിച്ചു

മങ്കട: സിപിഐ എം മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. ഏരിയക്ക് കീഴിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തലും പ്രഭാതഭേരിയും നടന്നു. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന വി എസ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം എം പി അലവി അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി കെ അബ്‌ദുള്ള നവാസ് സംസാരിച്ചു. സിപിഐ എം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ സ്വാഗതവും ഏരിയ കമ്മറ്റി അംഗം അഡ്വ. ടി കെ റഷീദലി നന്ദിയും പറഞ്ഞു.


latest News