കുടിവെള്ള വിതരണം തടസപ്പെടും
തവനൂർ: കേരള ജല അതോറിറ്റിയുടെ പ്രധാന പദ്ധതിയുടെ ഭാഗമായി കൂരട ടാങ്കിന് സമീപം പൈപ്പ് ലൈൻ ഇന്റർലിങ്കിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ 25 മുതൽ ഏഴ് ദിവസത്തേക്ക് എടപ്പാൾ, ആലങ്കോട്, നന്നംമുക്ക്, തവനൂർ, കാലടി, വട്ടംകുളം പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.
