logo
AD
AD

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെയാണ്‌ ചങ്ങരംകുളം ഫുഡ് സിറ്റി ഓഡിറ്റോറിയത്തിൽ അനുമോദിച്ചത്. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥൻ പ്രമോദ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ, ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ബ്ലോക്ക് മെമ്പർ സജ്‌ന ഫിറോസ്,അനിത പ്രകാശ് . AD നിയാസ് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ തസ്നി റഫീക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ സജന രാജീവ് പഞ്ചായത്ത് അംഗങ്ങളായ വനജ അജയ്ഘോഷ് നിഷ ഹൈറുനീഷ ശാമില ഷബ്ന റഷീദ് റംസീന സുധീഷ് റഫീക്ക് ധന്യ ഉമേഷ് പരമേശ്വരൻ രമേശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഹമ്മദ് അമയിൽ സജിൻ മാക്കാലി പഞ്ചായത്ത് ഉദ്യോഗസ്ഥരായ ലത, ലാൽ, രക്ഷിതാക്കൾ, ക്ലബ്ബ് ഭാരവാഹികൾ, വിദ്യാർത്ഥികൾ, മീഡിയ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നിറഫീഖ് നന്ദി പറഞ്ഞു.


Latest News

latest News