വെട്ടിപ്പടുത്താൽ കുടിവെള്ള പദ്ധതി ഇംപ്രൂവ്മെന്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മങ്കട: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വെള്ളില വെട്ടിപ്പടുത്താൽ കുടിവെള്ള പദ്ധതി ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കെ.പി. അസ്മാബി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം,മങ്കട പഞ്ചായത്ത് അംഗം ശരീഫ് ചുണ്ടയിൽ, വെട്ടിപ്പടുത്താൽ കുടിവള്ള പദ്ധതി ഗുണഭോക്തൃ സമിതി ചെയർമാൻ വി.ടി. മൂസ ഹാജി, കൺവീനർ പി.ടി. അബ്ദുൽ മജീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
