വിജയോത്സവം സംഘടിപ്പിച്ചു
പത്തിരിപ്പാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയോത്സവം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ശശി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ശോഭന, മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ മണികണ്ഠൻ, പഞ്ചായത്തംഗങ്ങളായ എം.സി. വിശ്വം, നസീമ റിയാസ്, വി.എം. അൻവർ സാദിക്, സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ. കർപ്പകം, വി. സുരേന്ദ്രൻ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
