logo
AD
AD

പനങ്ങാങ്ങര ഗവ. യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണം: വിദ്യാഭ്യാസ മന്ത്രി അഡ്വ. ഷംസുദ്ദീന് നിവേദനം

പനങ്ങാങ്ങര ഗവൺമെന്റ് യു.പി. സ്കൂളിനെ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യവുമായി പുഴക്കാട്ടിരി മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ. ഷംസുദ്ദീന് നിവേദനം സമർപ്പിച്ചു. പനങ്ങാങ്ങരയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് വിദ്യാർത്ഥികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. വിദ്യാർത്ഥികളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പ്രദേശത്ത് ഗുണമേന്മയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി നിലവിലെ പനങ്ങാങ്ങര ഗവൺമെന്റ് യു.പി. സ്കൂളിനെ ഹൈസ്കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പുഴക്കാട്ടിരി മണ്ഡലം വൈസ് പ്രസിഡന്റ് സാബു പലയക്കോടിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ചടങ്ങിൽ കെ.എം.സി.സി സൗദി സെൻട്രൽ കമ്മിറ്റി നേതാവ് അരീക്കൽ സൈദ് അലവി, കെ.എം.സി.സി കുവൈത്ത് പ്രസിഡന്റ് റാഫി ആലിക്കൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെരീഫുള്ള,അഭിലാഷ് പുഴക്കാട്ടിരി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്,പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നൗഫൽ മേലേടത്ത്, , അഞ്ചാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഉബൈദുള്ള അനീസ് പനങ്ങാങ്ങര. പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു. നിവേദനം അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. ഷംസുദ്ദീൻ ഉറപ്പുനൽകി.


Latest News

latest News