logo
AD
AD

മദ്യവർജന ജനകീയധികാരം പഞ്ചായത്തുകൾക്ക് തിരിച്ചു നൽകണം: കെ.എൻ.എം മർക്കസുദ്ദഅവ

മങ്കട: മദ്യവർജന ജനകീയാധികാരം പഞ്ചായത്തുകൾക്ക് തിരിച്ചുനൽകാൻ പുതിയ സർക്കാർ തയ്യാറാകണമെന്ന് കെ.എൻ.എം മങ്കട മണ്ഡലം സമിതി സംഘടിപ്പിച്ച 'സ്റ്റാൻഡ് വിത്ത് ഓപറേഷൻ തൂഫാൻ' ജാഗ്രതാ സംഗമം അഭിപ്രായപെട്ടു. പഞ്ചയത്തീരാജ് നഗര പാലിക നിയമങ്ങളിലെ പ്രാദേശിക മദ്യനിയന്ത്രണം, അധികാര വകുപ്പുകൾ പുന:സ്ഥാപിക്കൽ എന്നിവക്ക് സർക്കാർ ശ്രമിക്കണമെന്നും കെ.എൻ.എം മർക്കസുദ്ദഅവ ആവശ്യപ്പെട്ടു. "സ്റ്റാൻഡ് വിത്ത് ഓപറേഷൻ തൂഫാൻ" കെ.എൻ.എം മർക്കസുദഅവ മങ്കട മണ്ഡലം ജാഗ്രത സംഗമം മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. മണലം പ്രസിണ്ടൻ്റ് നാസർ പട്ടാക്കൽ അധ്യക്ഷത വഹിച്ചു. മങ്കട സബ് ഇൻസ്പെക്ട്ർ ഓഫ് പോലീസ് ശരീഫ് തോടേങ്ങൽ മുഖ്യാതിഥിയായി. കെ.എൻ.എം. ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി മുഖ്യപ്രഭാഷണം നടത്തി. മങ്കട ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ നഫ്സൽ റമീസ്, വിവിധ സംഘടന പ്രതിനിധികളായി മൻസൂർ വി.കെ (മുസ്ലീം ലീഗ്), പി ടി സമദ് (കോൺഗ്രസ്സ്), വാർഡ് മെമ്പർ ഷാഹിന, റജീന (എം.ജി.എം), റിയാസ് അൻവർ (കെ.എൻ.എം), മുഹമ്മദ് ഹാഷിർ (എം. എസ്.എം), പ്രസംഗിച്ചു. അഹമ്മദ് കുട്ടി ഹാജി, പി.അൻവർ ബഷീർ, ഹബീബ് മങ്കട, പി. ഫിറോസ് ബാബു, എ. നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.


Latest News

latest News