ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
വിളയൂർ ഗ്രാമപഞ്ചായത്തിലെ പി.എം.എ.വൈ. പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുബഷിറ സാബിർ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ ഹുസൈൻ കണ്ടേങ്കാവ്, ചൈതന്യ സുധീർ, എം.ടി. അമീർ, പഞ്ചായത്ത് സെക്രട്ടറി ബി.എസ്. ശ്രീരേഖ, വി.ഇ.ഒ. ജിതേഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. 192 ഗുണഭോക്താക്കളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
