logo
AD
AD

രണ്ട് തലമുറകൾക്ക് സ്നേഹവിരുന്നൊരുക്കിയ പാചകത്തൊഴിലാളിക്ക് യാത്രയയപ്പ് നൽകി

രണ്ട് തലമുറകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം ഒരുക്കി നൽകിയ രാമപുരം എ.എച്ച്.എൽ.പി. സ്കൂളിലെ പാചക തൊഴിലാളി പി. സുലോചനയ്ക്ക്‌ മാനേജ്മെന്റും അധ്യാപകരും പി.ടി.എ.യും വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷമീർ രാമപുരം അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. സാദിഖലി, എഛ്.എം. സലാഹുദ്ദീൻ കക്കേങ്ങൽ, വാർഡ് മെമ്പർ സി.എം നൗഷാദ്, മാനേജർ പ്രൊഫ. കെ.പി. അബ്ദുൽ ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി തയ്യിൽ ഉമ്മർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


latest News