വടക്കാങ്ങര എം.പി.ജി.യു.പി സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
ഒരു കോടി രൂപ ചെലവിൽ വടക്കാങ്ങര എം.പി.ജി.യു.പി സ്കൂളിൽ നിർമ്മിച്ച പിലാപറമ്പിൽ മുഹമ്മദ് മാസ്റ്റർ സ്മാരക കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ നിർവഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ടീച്ചർ, വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി, മലപ്പുറം ജില്ലാ പഞ്ചായത്തംഗം കെ.പി. അസ്മാബി, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ഷബ്ന, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശിവദാസ് പിലാപറമ്പിൽ, ക്ഷേമകാര്യ ചെയർമാൻ പി.ടി. ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹബീബ കരുവള്ളി, റുക്സാന, റസിയ, ഷെമീറ, കെ.ടി. നാസർ, കെ. സുഹ്റാബി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ബഷീർ ഹുസൈൻ തങ്ങൾ, പി.ടി.എ. പ്രസിഡന്റും ജനറൽ കൺവീനറുമായ റഷീദ് വേങ്ങശ്ശേരി, എസ്.എം.സി. ചെയർമാൻ എം. ഉസ്മാൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി. സഹീർ, എം.ടി.എ. പ്രസിഡന്റ് കെ. ഷാഹിന, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ഡി.ഡി.ഇ. ശ്രീജ ഗോപിനാഥ്, ഡി.ഇ.ഓ. സുനിത, എ.ഇ.ഓ. ജോസ്മി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.വി. സീമ, അധ്യാപകരായ ഇ. അബ്ദുൽ ഷുക്കൂർ, കെ. ജാബിർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
