logo
AD
AD

മങ്കട സ്വദേശി മൂർഷിദ് മോൻ തയ്യിലിന് ബെംഗളൂരു നിംഹാൻസിൽ നിന്ന് പി.എച്ച്.ഡി.

മങ്കട: ബെംഗളൂരുവിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (NIMHANS) നിന്ന് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിൽ പി.എച്ച്.ഡി. കരസ്ഥമാക്കി മങ്കട ചേരിയം സ്വദേശി മൂർഷിദ് മോൻ തയ്യിൽ. പക്ഷാഘാതത്തെ അതിജീവിച്ചവരുടെ കുടുംബപരിചാരകർക്കായുള്ള കുടുംബകേന്ദ്രീകൃത ഇടപെടലിനെക്കുറിച്ചായിരുന്നു ഗവേഷണം. നിലവിൽ വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് മൂർഷിദ്. പരേതനായ തയ്യിൽ മുഹമ്മദ് കുട്ടിയുടെയും മൈമൂനയുടെയും മകനാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ അസ്മ ഉൽ ഹുസ്നയാണ് ഭാര്യ.


latest News