ഒറ്റപ്പാലത്ത് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു

ഒറ്റപ്പാലത്ത് കലോത്സവത്തിന് വന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാനെത്തിയ അധ്യാപകനടക്കം മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്ത് കടയുടെ സമീപത്ത് നിൽക്കുകയായിരുന്ന അജ്മലിനാണ് (17) ആദ്യം കടിയേറ്റത്
പിന്നീടാണ് ശ്രീകൃഷ്ണപുരം സ്കൂളിലെ അധ്യാപകനായ അക്ഷയ് (26)ക്ക് കടിയേറ്റത്. വാഹനത്തിനു കാത്തുനിൽക്കുകയായിരുന്ന ജസ്റ്റിനും (33) കടിയേറ്റു. കലോത്സവം കാണാൻ വന്നതായിരുന്നു ജസ്റ്റിൻ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.