logo
AD
AD

അലുവയിൽ ഇലക്ട്രോണിക് കടയില്‍ തീപ്പിടിത്തം; സാധനങ്ങൾ കത്തിനശിച്ചു

ആലുവ: തോട്ടുമുഖത്ത് ഇലക്ട്രോണിക് കടയില്‍ വൻ തീപ്പിടിത്തം. ഐ ബെല്‍ എന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കെട്ടിടത്തിൽ തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശവാസികളാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയേയും അറിയിച്ചു. തുടക്കത്തിൽ പുക ഉയരുന്നതാണ് കണ്ടെതെന്നും പിന്നീട് തീ ആളിക്കത്തിയെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അ​ഗ്നിരക്ഷാസേനാം​ഗങ്ങൾക്കോ പോലീസിനോ അകത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുറത്തുനിന്ന് വെള്ളം അകത്തേക്ക് പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Latest News

latest News