മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. മാവോയിസ്റ്റ് നാടുകാണി ദളം കമൻഡന്റായ സോമൻ കൽപ്പറ്റ സ്വദേശിയാണ്.
നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു.