ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: 22-ാംപ്രതി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ 22-ാംപ്രതി പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സലാണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ 21 പ്രതികള്‍ പിടിയിലായിരുന്നു.
2022 നവംബർ 15 ന് രാവിലെയാണ് എലപ്പുള്ളി സ്വദേശിയും ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിലെ കാറിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.