പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആറാട്ടുത്സവം സമാപിച്ചു

പട്ടാമ്പി പടിഞ്ഞാറേമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ പ്രസാദ ഊട്ട് നടന്നു. തുടർന്ന്, ആനയുടെ അകമ്പടിയോടെ ഭാരതപ്പുഴയിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത് നടന്നു.
ആറാട്ടിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്തുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ ശ്രീധരഞ്ചുമരത്ത് മനയ്ക്കൽ ദിവാകരൻ നമ്പൂതിരിപ്പാട്, കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.