പെരിന്തല്‍മണ്ണ പട്ടാമ്പി റോഡ്: പ്രത്യക്ഷ സമരത്തിലേക്ക് സമര സമിതി
പെരിന്തല്‍മണ്ണ പട്ടാമ്പി റോഡ് ഇനിയും കാത്തിരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യക്ഷ സമരത്തിലേക്ക് സമര സമിതി. സെപ്തംബര്‍ 24-ന് റോഡ് ഉപരോധം. 30-നകം ടാറിംഗ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കുമെന്ന് സമര സമിതി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമര സമിതി ചെയര്‍മാന്‍ നജീബ് കാന്തപുരം എം.എല്‍.എ, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രമോഹന്‍, സമര സമിതി ജനറല്‍ കണ്‍വീനര്‍ ഷാജി കട്ടുപ്പാറ, ട്രഷറര്‍ അസീസ് ഏര്‍ബാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.